ഓപ്പറേഷന് തൂഫാന് പഞ്ചായത്ത് തല ഉദ്ഘാടനം
മാടക്കത്തറ ഗ്രാമപഞ്ചായത്ത്
ഓപ്പറേഷന് തൂഫാന്-തദ്ദേശം ഉദ്ഘാടനം
സംസ്ഥാന സര്ക്കാര് പദ്ധതിയായ ഓപ്പറേഷന് തൂഫാന്- തദ്ദേശത്തിന്റെ മാടക്കത്തറ പഞ്ചായത്ത് തല ഉദ്ഘാടനം കെ കെ സുരേന്ദ്രന് സ്മാരക ഹാളില് വച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സണ്ണി ചെന്നിക്കര നിര്വ്വഹിച്ചു. വൈസ് പ്രസിഡണ്ട് സുകന്യ ബൈജു അദ്ധ്യക്ഷയായി തൂഫാന് പതാക ഉയര്ത്തലോടുകൂടി ആരംഭിച്ച ചടങ്ങില് അസിസ്റ്റന്റ് എക്സൈസ് ഇന്സ്പെക്ടര് സന്തോഷ് പി ആര് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തെരഞ്ഞെടുക്കപ്പെട്ട തൂഫാന് വാരിയേഴ്സിനുള്ള ബാഡ്ജ് വിതരണം പ്രസിഡണ്ട് നിര്വ്വഹിച്ചു. ആശംസകള് നേര്ന്നുകൊണ്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്പേഴ്സണ് ശ്രീ അശോകന് ആലുക്കല്, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്പേഴ്സണ് ശ്രീമതി സാവിത്രി രാമചന്ദ്രന്, CDS ചെയര്പേഴ്സണ് ശ്രീമതി അജിത സുനില് കുമാര്, ശ്രീ ജിനികുമാര് ടിടി സബ് ഇന്സ്പെക്ടര് (വിയ്യൂര് സ്റ്റേഷന്), ഡെപ്യൂട്ടീ റേയ്ഞ്ച് ഫോറസ്റ്റ് ഓഫീസര് വൈ എം സുധീര് (പട്ടിക്കാട് റേയ്ഞ്ച്)എന്നിവര് സംസാരിച്ചു. ശ്രീ പ്രേംകുമാര് പി ജി അസിസ്റ്റന്റ് സബ് ഇന്സ്പെക്ടര് (വിയ്യൂര് സ്റ്റേഷന്) ബോധവത്കരണ ക്ലാസ്സ് നയിച്ചു. വികസന കാര്യ സ്റ്റാന്റിങ്ങ് ചെയര്പേഴ്സണ് ശ്രീ കെ പി പ്രശാന്ത് സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ശ്രീ അരുണ്ജോണ് ടി നന്ദിയും പറഞ്ഞു.
![]() | ![]() | ![]() |
![]() | ||
![]() | ![]() | ![]() |
![]() | ![]() | ![]() |









