ഒറ്റ നോട്ടത്തില്‍
മലനിരകളും, കുന്നുകളും, നീര്‍ചാലുകളും, ക്യഷിയിടങ്ങളും അടങ്ങിയ പ്രക്യതിരമണീയമായ സവിശേഷതകളുള്ള ഒരു പഞ്ചായത്താണ് മാടക്കത്തറ ഗ്രാമപഞ്ചായത്ത്.18 വാര്‍ഡുകളുണ്ടിവിടെ.
പെരുമ്പടപ്പ് രാജകുടുംബത്തിലെ ആളുകള്‍ പലയിടങ്ങളില്‍ സ്ഥലം കൈയ്യേറി കോട്ടകള്‍ പണിതുയര്‍ത്തിയതായി പഴമക്കാര്‍ പറയുന്നു.ഇങ്ങനെ കുറേയധികം കോട്ടകള്‍ ഉണ്ടായതിനാല്‍ ഈ സ്ഥലം കോട്ടേപ്പാടം എന്നറിയപ്പെട്ടു.
പൂവ്വംമരം പടര്‍ന്നു പന്തലിച്ച് നിന്നിരുന്ന ഒരു പ്രദേശം കാടിനാല്‍ ചുറ്റപ്പെട്ട് കണ്ടിരുന്ന ഒരു ഭാഗം ഈ ഗ്രാമപഞ്ചായത്തി ല്‍ ഉണ്ടായിരുന്നു. കാട്ടുപ്രദേശമായ ഈ ഭാഗത്തിനെ മരത്തിന്റ പേര് കൂടി ചേര്‍ത്ത് കാട്ടിലെ പൂവ്വം എന്നും പിന്നീട് അത് ചുരുങ്ങി ഇന്ന് കട്ടിലപ്പൂവ്വം എന്നും അറിയപ്പെടുന്നു.
പണ്ട് ശ്രീപരമശിവന്‍ ഒരു ചെരയ്ക്കാതോട് പാത്രവുമായി ഭിക്ഷാടനം നടത്തുകയും ശേഷം തോട് വലിച്ചെറിയുകയും ചെയ്തു എന്ന് പഴമക്കാര്‍ ഐതിഹ്യരേഖകളില്‍ വായിച്ചതായി പറയുന്നു.ഈ തോട് ചെന്നു വീണ സ്ഥലം ചിറയ്ക്കാതോട് എന്നറിയപ്പെട്ടു.ഇത് കാലക്രമേന ലോപിച്ച് ചിറയ്ക്കാക്കോട് എന്നായി മാറി.
കുറിഞ്ചി എന്നാല്‍ മലയെന്നാണ് അര്‍ത്ഥം. മലയുടെ താഴ്വര പ്രദേശനാമത്തിന് കാരണമായ കുറിഞ്ചി കുറിച്ചി എന്നു പരിണമിച്ചാണ് കുറിച്ചിക്കര പിറവിയെടുത്തത്. 85 വര്ഷം മുമ്പുള്ള രേഖകളില്‍ ഒരു വില്ലേജിന്‍റെ പേരായും കുറിച്ചിക്കര രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നും പഞ്ചായത്തില്‍ ഈ വില്ലേജ് നിലവിലുണ്ട്.
കുറിഞ്ചിപ്പാട്ടില്‍ മാടക്കത്തറ എന്ന സ്ഥലത്തിനാധാരമായ പല സൂചനളും കാണുന്നുണ്ട്. വന പ്രദേശനാമങ്ങള്‍ക്ക് കാരണമായ മുല്ലൈത്തിണയില്‍ നിന്ന് മാടം എന്ന വാക്കും ക്യഷി നശിപ്പിക്കാന്‍ വരുന്ന വന്യമ്യഗങ്ങളെ ആട്ടിയോടിക്കാന്‍ മരമുകളില്‍ ഏറുമാടങ്ങള്‍ കെട്ടി കാവലിരിക്കുക പതിവായിരുന്നു എന്ന് കുറിഞ്ചിപ്പാട്ടില്‍ പറയുന്നു. ക്യഷിയിടസംരക്ഷണത്തിനായും മ്യഗങ്ങളി ല്‍ നിന്നും രക്ഷ നേടുന്നതിനായും ഏറുമാടങ്ങള്‍ കെട്ടിയുണ്ടാക്കി എന്നുള്ള സൂചനയും വ്യക്തമാണ്. മാടങ്ങളുടെ കേന്ദ്രം പിന്നീട് ലോപിച്ച് മാടക്കത്തറയെന്ന പേരു നിലവില്‍ വന്നതായി പറയുന്നു.