കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
ചരിത്രം

ചരിത്രം

മലനിരകളും,കുന്നുകളും‍,നീര്‍ചാലുകളും,ക്യഷിയിടങ്ങളും അടങ്ങിയ പ്രക്യതിരമണീയമായ സവിശേഷതകളുള്ള ഒരു പഞ്ചായത്താണ് മാടക്കത്തറ ഗ്രാമപഞ്ചായത്ത്.16 വാര്‍ഡുകളുണ്ടിവിടെ.

പെരുമ്പടപ്പ് രാജകുടുംബത്തിലെ ആളുകള്‍ പലയിടങ്ങളില്‍ സ്ഥലം കൈയ്യേറി കോട്ടകള്‍ പണിതുയര്‍ത്തിയതായി പഴമക്കാര്‍ പറയുന്നു.ഇങ്ങനെ കുറേയധികം കോട്ടകള്‍ ഉണ്ടായതിനാല്‍ ഈ സ്ഥലം കോട്ടേപ്പാടം എന്നറിയപ്പെട്ടു.

പൂവ്വംമരം പടര്‍ന്നു പന്തലിച്ച് നിന്നിരുന്ന ഒരു പ്രദേശം കാടിനാല്‍ ചുറ്റപ്പെട്ട് കണ്ടിരുന്ന ഒരു ഭാഗം ഈ ഗ്രാമപഞ്ചായത്തി ല്‍ ഉണ്ടായിരുന്നു. കാട്ടുപ്രദേശമായ ഈ ഭാഗത്തിനെ മരത്തിന്റ പേര് കൂടി ചേര്‍ത്ത് കാട്ടിലെ പൂവ്വം എന്നും പിന്നീട് അത് ചുരുങ്ങി ഇന്ന് കട്ടിലപ്പൂവ്വം എന്നും അറിയപ്പെടുന്നു.

പണ്ട് ശ്രീപരമശിവന്‍ ഒരു ചെരയ്ക്കാതോട് പാത്രവുമായി ഭിക്ഷാടനം നടത്തുകയും ശേഷം തോട് വലിച്ചെറിയുകയും ചെയ്തു എന്ന് പഴമക്കാര്‍ ഐതിഹ്യരേഖകളില്‍ വായിച്ചതായി പറയുന്നു.ഈ തോട് ചെന്നു വീണ സ്ഥലം ചിറയ്ക്കാതോട് എന്നറിയപ്പെട്ടു.ഇത് കാലക്രമേന ലോപിച്ച് ചിറയ്ക്കാക്കോട് എന്നായി മാറി.

കുറിഞ്ചി എന്നാല്‍ മലയെന്നാണ് അ ര്ത്ഥംല. മലയുടെ താഴ്വര പ്രദേശനാമത്തിന് കാരണമായ കുറിഞ്ചി കുറിച്ചി എന്നു പരിണമിച്ചാണ് കുറിച്ചിക്കര പിറവിയെടുത്തത്. 85 വര്ഷംത മുമ്പുള്ള രേഖകളില്‍ ഒരു വില്ലേജിന്റെി പേരായും കുറിച്ചിക്കര രേഖപ്പെടുത്തിയിട്ടുണ്ട്.ഇന്നും പഞ്ചായത്തതിര്ത്ഥി യി ല്‍ ഈ വില്ലേജ് നിലവിലുണ്ട്.

കുറിഞ്ചിപ്പാട്ടി ല്‍ മാടക്കത്തറ എന്ന സ്ഥലത്തിനാധാരമായ പല സൂചനളും കാണുന്നുണ്ട്. വന പ്രദേശനാമങ്ങള്‍ക്ക് കാരണമായ മുല്ലൈത്തിണയില്‍ നിന്ന് മാടം എന്ന വാക്കും ക്യഷി നശിപ്പിക്കാന്‍ വരുന്ന വന്യമ്യഗങ്ങളെ ആട്ടിയോടിക്കാന്‍ മരമുകളില്‍ ഏറുമാടങ്ങള്‍ കെട്ടി കാവലിരിക്കുക പതിവായിരുന്നു എന്ന് കുറിഞ്ചിപ്പാട്ടില്‍ പറയുന്നു. ക്യഷിയിടസംരക്ഷണത്തിനായും മ്യഗങ്ങളി ല്‍ നിന്നും രക്ഷ നേടുന്നതിനായും ഏറുമാടങ്ങ ള്‍ കെട്ടിയുണ്ടാക്കി എന്നുള്ള സൂചനയും വ്യക്തമാണ്. മാടങ്ങളുടെ കേന്ദ്രം പിന്നീട് ലോപിച്ച് മാടക്കത്തറയെന്ന പേരു നിലവില്‍ വന്നതായി പറയുന്നു.

 

സാമൂഹ്യ സാംസ്കാരിക ചരിത്രം

നഗരസാമീപ്യം ഏറെയുണ്ടെങ്കിലും പൂര്‍ണ്ണമായും ഗ്രാമാന്തരീക്ഷം നിലനില്‍ക്കുന്ന കാര്‍ഷികപ്രാധാനമായ പഞ്ചായത്താണ് മാടക്കത്തറ ഗ്രാമപ്പഞ്ചായത്ത്. നെല്ല്, തെങ്ങ്, റബ്ബര്‍, കവുങ്ങ്, വാഴ, പച്ചക്കറി എന്നിവയാണ് മുഖ്യ കാര്‍ഷികവിളകള്‍. 1922-ല്‍ ശ്രീനാരായണഗുരു സേവാമഠം സ്ഥാപിക്കുകയും ഇവിടെ സുബ്രഹ്മണ്യപ്രതിഷ്ഠ നടത്തുകയും ഈഴവര്‍ക്ക് ഇവിടെ ആരാധനാസൌകര്യം ചെയ്തുകൊടുക്കുകയും ചെയ്തു. 1936-ല്‍ ഗ്രാമീണവായനശാല മാടക്കത്തറയില്‍ ആരംഭിച്ചു. നാല്‍പതുകളിലുണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമം കാരണം വനപ്രദേശം വെട്ടിത്തെളിച്ച് കൃഷിയിറക്കാന്‍ നിര്‍ബന്ധിതമായി. വ്യക്തികളും സംഘങ്ങളും ഒരുപോലെ വനഭൂമിയില്‍ കൃഷിചെയ്യുന്നതിന് മുന്നിട്ടിറങ്ങി. നാല്‍പതുകളുടെ അവസാനമായപ്പോഴേക്കും തിരുവിതാംകൂര്‍ ഭാഗത്തുനിന്നും ധാരാളമാളുകള്‍ ഇവിടുത്തെ വനഭൂമിയിലേക്ക് കുടിയേറി. ഇതോടെ പഞ്ചായത്തിന്റെ കിഴക്കന്‍മേഖല ജനനിബിഡവും സജീവവുമാകാന്‍ തുടങ്ങി. കേരളത്തേയും തമിഴ്നാടിനേയും ബന്ധിപ്പിക്കുന്ന എന്‍.എച്ച്.47 റോഡ് ഈ പഞ്ചായത്തിലൂടെ കടന്നുപോകുന്നു. ഇവിടെ പൊതുമേഖലയില്‍ വന്‍കിട വ്യവസായസ്ഥാപനങ്ങള്‍ ഒന്നും തന്നെയില്ല. മാടക്കത്തറ ഗ്രാമപഞ്ചായത്തില്‍ 73 ചെറുകിട വ്യവസായങ്ങള്‍ ഉണ്ട്. 1969-ലാണ് ഗ്രാമപഞ്ചായത്ത് രൂപീകൃതമാവുന്നത്. പാണഞ്ചേരി, വില്‍മട്ടം പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടിരുന്ന പ്രദേശങ്ങള്‍ ചേര്‍ത്താണ് 1969- ഒക്ടോബറില്‍ മാടക്കത്തറ പഞ്ചായത്ത് രൂപീകരിച്ചത്. കെ.ക.സുരേന്ദ്രന്‍ ആയിരുന്നു പഞ്ചായത്തിന്റെ ആദ്യത്തെ പ്രസിഡന്റ്.

പഞ്ചായത്തിലൂടെ

മാടക്കത്തറ - 2010

തൃശ്ശൂര്‍ ജില്ലയിലെ തൃശ്ശൂര്‍ താലൂക്കില്‍ മുല്ലൂക്കര ബ്ളോക്കിലാണ് മാടക്കത്തറ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1969-ല്‍ രൂപം കൊണ്ട മാടക്കത്തറ ഗ്രാമപഞ്ചായത്തിന്റെ സാക്ഷരതാനിരക്ക് 90.34 ശതമാനമാണ്. 25.04 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് തെക്കുംകര പഞ്ചായത്തും, കിഴക്കുഭാഗത്ത് പാണഞ്ചേരി പഞ്ചായത്തും, തെക്കുഭാഗത്തു തൃശ്ശൂര്‍ കോര്‍പ്പറേഷനും, പടിഞ്ഞാറുഭാഗത്ത് തൃശ്ശൂര്‍ കോര്‍പ്പറേഷനും കിള്ളന്നൂര്‍ പഞ്ചായത്തുമാണ്. 24,934 വരുന്ന ജനസംഖ്യയില്‍ 12,708 സ്ത്രീകളും, 12,226 പുരുഷന്മാരുമാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന മാടക്കത്തറ പഞ്ചായത്തില്‍ കൃഷി ചെയ്യുന്ന പ്രധാനവിളകളാണ് നെല്ല്, തെങ്ങ്, കവുങ്ങ്,പച്ചക്കറി, വാഴ, റബ്ബര്‍ മുതലായവ. പഞ്ചായത്തിലൂടെ ഒഴുകുന്ന താണിക്കുടം പുഴയും 6 കുളങ്ങളും കോള്‍ കനാലുമാണ് ജലസേചനത്തിനും മറ്റാവശ്യങ്ങള്‍ക്കുമുളള കര്‍ഷകരുടെ മുഖ്യ ഉപരിതല ജലസ്രോതസ്സുകള്‍. കൂടാതെ 19 പൊതുകിണറുകളും 96 പൊതു ടാപ്പുകളും ജനങ്ങള്‍ കുടിവെള്ളത്തിനായി ഉപയോഗിക്കുന്നു. മൊത്തം ഭൂവിസ്തൃതിയുടെ 5.6 ശതമാനം വനപ്രദേശമാണ്. 908 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് മാടക്കത്തറ പഞ്ചായത്തിലെ റോഡുകളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. തൃശ്ശൂര്‍-വടക്കാഞ്ചേരി, തൃശ്ശൂര്‍-ചിറക്കേക്കോട്, തൃശ്ശൂര്‍-കട്ടിലപൂവ്വം എന്നീ റോഡുകള്‍ ഈ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. മാടക്കത്തറ നിവാസികള്‍ വിദേശയാത്രയ്ക്കായി ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ നെടുമ്പാശ്ശേരി വിമാനത്താവളത്തെയാണ്. തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റെയില്‍വേസ്റ്റേഷന്‍. തുറമുഖമെന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. സിറ്റിയിലെ ശക്തന്‍ ബസ് സ്റ്റാന്റ്, വടക്കേ ബസ് സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ച് നടപ്പില്‍ വരുത്തുന്ന രണ്ട് സ്ഥലങ്ങള്‍. ഗതാഗതമേഖലയിലെ പുരോഗതി വിളിച്ചറിയിക്കുന്ന ചിഹ്നങ്ങളാണ് ഇവിടുത്തെ പാലങ്ങള്‍. മില്ലേനിയം ബ്രിഡ്ജ്, മണ്ണുത്തി പാണ്ടിപറമ്പ് പാലം എന്നിവ ഇവിടുത്തെ പ്രധാന പാലങ്ങളാണ്. അപ്പോളോ പ്ളാസ്റ്റിക് കമ്പനി, ഭഗവതി മില്‍ എന്നിവ പഞ്ചായത്തിലുള്ള വ്യവസായയൂണിറ്റുകളാണ്. 5 റേഷന്‍ കടകളും ഓരോ മാവേലി-നീതി സ്റ്റോറുകളും പഞ്ചായത്തിന്റെ പൊതുവിതരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നു. നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്. താണിക്കുടം ഭഗവതി ക്ഷേത്രം, ചിറക്കേക്കോട് സുബ്രഹ്മണ്യക്ഷേത്രം, അയ്യപ്പന്‍ കാവ്. മാടക്കത്തറപള്ളി, മലങ്കരപള്ളി തുടങ്ങി വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍ പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്നു. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടുനടക്കുന്ന പൂരം, ആറാട്ടുമുങ്ങല്‍, കാവടിയാട്ടം, പെരുന്നാള്‍ എന്നീ ആഘോഷ പരിപാടികള്‍ മാടക്കത്തറ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. ചെണ്ട വിദ്വാന്‍ അനിയന്‍ മാരാര്‍ ഈ പഞ്ചായത്തിന്റെ അഭിമാനമാണ്. ദര്‍ശന ആര്‍ട്സ് ക്ളബ്ബ്, മഹാത്മാ ക്ളബ്ബ്, റിക്രിയേഷന്‍ ക്ളബ്ബ്, എന്നിവ കലാ-സാംസ്കാരിക രംഗത്ത് പ്രോത്സാഹനമായി നിലകൊള്ളുന്ന സംഘടനകളാണ്. ആരോഗ്യമുള്ള ജനതയാണ് ആരോഗ്യമുള്ളനാടിന്റെ സ്വത്ത്. പടിഞ്ഞാറെ വെള്ളാനിക്കരയിലുള്ള ആയുര്‍വേദവിഷവൈദ്യ ആശുപത്രി, കള്ളായിലുള്ളഹോമിയോ ഡിസ്പെന്‍സറി എന്നിവ പഞ്ചായത്തിന്റെ പൊതുജനാരോഗ്യമേഖലയില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളാണ്. കൂടാതെ കരുവാന്‍കാടില്‍ ഒരു പ്രാഥമിക ആരോഗ്യകേന്ദ്രവുമുണ്ട്. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പഞ്ചായത്തിനുള്ളില്‍ 3 വെറ്റിനറി ആശുപത്രികളും ഒരു മൃഗസംരക്ഷണ കേന്ദ്രവും പ്രവര്‍ത്തിക്കുന്നുണ്ട്. വിദ്യാഭ്യാസമേഖലയെ പൂര്‍ണ്ണമാക്കുന്ന 3 സ്ക്കൂളുകളും, ഒരു കോളേജും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളാനിക്കര, അമ്പലപ്പാട്, വില്ലുവട്ടം, എന്നിവിടങ്ങളിലായി 3 സഹകരണ ബാങ്കുകള്‍, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, സൌത്ത് ഇന്ത്യന്‍ ബാങ്ക് എന്നീ സ്വകാര്യബാങ്കുകള്‍ പഞ്ചായത്തിന്റെ സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളാണ്. മാടക്കത്തറ, വെള്ളാനിക്കര, കട്ടിലപൂവ്വം എന്നിവിടങ്ങളിലുള്ള ഗ്രാമീണ വായനശാലകള്‍ ഈ നാടിന്റെ അനൌപചാരിക വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്ന സാംസ്കാരിക സ്ഥാപനങ്ങളാണ്. മാടക്കത്തറ, പൊങ്ങണംകോട്, വെള്ളാനിക്കര, കട്ടിലപൂവ്വം, എന്നിവിടങ്ങളിലായി 4 തപാലാഫീസുകള്‍, പൊങ്ങണംകാടില്‍ ഒരു ടെലിഫോണ്‍ എക്സ്ചേഞ്ചും, തേറമ്പില്‍ ഒരു കൃഷിഭവന്‍, അക്കരപ്പുറം, കുറിച്ചിക്കര, കിള്ളന്നൂര്‍, മാടക്കത്തറ എന്നിവിടങ്ങളിലായി വില്ലേജ് ഓഫീസുകള്‍, പൊങ്ങണംകാട് ഒരു വൈദ്യുതി ബോര്‍ഡ് ഓഫീസ്, എന്നിവ പഞ്ചായത്തിലുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളാണ്.