കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. എല്ലാ മത്സരാർത്ഥികളും പുതിയതായി രജിസ്റ്റർ ചെയ്യണം. 2025 ലെ കേരളോത്സവത്തിൽ നിങ്ങളുടെ ക്ലബ്ബ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ 2026 കേരള ഉത്സവത്തിൽ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
മീഡിയ സെന്‍റര്‍

ചിങ്ങം 1 കര്‍ഷക ദിനം- 2026 ആഗസ്റ്റ് 17 തിങ്കളാഴ്ച രാവിലെ 10 മണിക്ക് കെ കെ സുരേന്ദ്രന്‍ ഹാള്‍, മാടക്കത്തറ ഗ്രാമപഞ്ചായത്തില്‍ വച്ച് ആഘോഷിച്ചു. ബഹു ഒല്ലൂര്‍ നിയോജക മണ്ഡലം എം എല്‍ എ ശ്രീ കെ രാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീസണ്ണി ചെന്നിക്കര അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡണ്ട് ശ്രീമതി സുകന്യ ബൈജു, മറ്റു ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ സന്നിഹിതരായിരുന്നു