ഘടക സ്ഥാപനങ്ങള്
കട്ടിലപ്പൂവ്വം കുടുംബാരോഗ്യ കേന്ദ്രം, 
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്
⏰ പ്രവര്ത്തനസമയം : രാവിലെ 09 മുതല് ഉച്ചയക്ക് 02 വരെ
📍 വിലാസം : കുടുംബാരോഗ്യ കേന്ദ്രം കരുവാന്കാട്
☎ ഫോണ് : 8281819897
✉ ഇമെയില് : mophcm@gmail.com
ഗവ.ഹോമിയോ ആശുപത്രി

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുഷ് NHM ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, കള്ളായിയിലുള്ള സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്ടറും പഞ്ചായത്ത് നിയമിച്ച ഫാർമസിസ്റ്റുമാണ് ജീവനക്കാരായി സേവനമനുഷ്ടിക്കുന്നത്.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- ചികിത്സിച്ച രോഗികൾക്ക് മെഡിക്കൽ സർട്ടിഫിക്കറ്റ്
⏰ പ്രവര്ത്തനസമയം : രാവിലെ 09 മുതല് ഉച്ചയക്ക് 02 വരെ
📍 വിലാസം : ഹോമിയോ പ്രാഥമികാരോഗ്യകേന്ദ്രം, കള്ളായി
☎ ഫോണ് : 9495782451
✉ ഇമെയില് : ghdmadakathara@kerala.gov.in

ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആയുര്വ്വേദ പ്രാഥമികാരോഗ്യകേന്ദ്രം വെള്ളാനിക്കരയില് സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കുന്നു. 1987 ല് ആണ് സ്ഥാപിതമായത്. ഹോമിയോ ആശുപത്രിയിൽ ഒരു ഡോക്ടറും ഫാർമസിസ്റ്റും മറ്റു ജീവനക്കാരും ഉള്പ്പെടെ 06 പേര് ജീവനക്കാരായി സേവനമനുഷ്ടിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- പകർച്ചവ്യാധിക്ക് പ്രതിരോധ മരുന്ന്
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- വിവിധ സർട്ടിഫിക്കറ്റുകള്
- യോഗ ക്ലാസുകള്
- പാലിയേറ്റീവ് ഹോം കെയര്
⏰ പ്രവര്ത്തനസമയം : രാവിലെ 09 മുതല് ഉച്ചയക്ക് 02 വരെ
📍 വിലാസം : ഗവ. ആയുര്വ്വേദ(വിഷ) ഡിസ്പെന്സറി വെള്ളാനിക്കര
☎ ഫോണ് : 9400432117
✉ ഇമെയില് : mgpgavvh@gmail.com

🏥🐄 ഗവ.വെറ്റിനറി ആശുപത്രി
ഗ്രാമപഞ്ചായത്തിന് കീഴില് 3 വെറ്റിനറി ആശുപത്രികള് പ്രവർത്തിക്കുന്നു. മൃഗങ്ങളുടെ ആരോഗ്യസംരക്ഷണം, രോഗനിർണയം, ചികിത്സ, പ്രതിരോധ കുത്തിവെപ്പുകൾ തുടങ്ങിയ സേവനങ്ങൾ ആശുപത്രിയിലൂടെ ലഭ്യമാക്കുന്നു. ആശുപത്രിയിൽ ഒരു സീനിയർ വെറ്ററിനറി സർജൻ, ഒരു അസിസ്റ്റന്റ് ഫീൽഡ് ഓഫീസർ, രണ്ട് അറ്റൻഡർമാർ, ഒരു പാർട്ട് ടൈം സ്വീപ്പർ എന്നിവർ സേവനമനുഷ്ഠിക്കുന്നു. കൂടാതെ കൂളിമുട്ടത്ത് ഒരു വെറ്റിനറി സബ് സെന്ററും പ്രവർത്തിക്കുന്നുണ്ട്. അവിടെ ഒരു ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടറും ഒരു കാഷ്വൽ പാർട്ട് ടൈം സ്വീപ്പറും സേവനമനുഷ്ഠിച്ച് പ്രദേശത്തെ കന്നുകാലി വളർത്തൽ മേഖലയ്ക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നു. കൂടാതെ മൊബൈല് വെറ്റിനറി യൂണിറ്റും പ്രവര്ത്തിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- സൗജന്യ രോഗ പരിശോധനയും മരുന്ന് വിതരണവും
- മെഡിക്കൽ ക്യാമ്പ്
- ആരോഗ്യ ബോധവൽക്കരണ ക്ലാസ്
- മൊബൈല് വെറ്റിനറി യൂണിറ്റ്
- വാക്സിനേഷന്
⏰ പ്രവര്ത്തനസമയം : രാവിലെ 09 മുതല് ഉച്ചയക്ക് 03 വരെ
📍 വിലാസം : ഗവ.വെറ്റിനറി ആശുപത്രി ,
☎ ഫോണ് : 9446564951
✉ ഇമെയില് : vdchirakkakode8@gmail.com

🌾🌴🚜 കൃഷിഭവന് മാടക്കത്തറ
മാടക്കത്തറ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന കർഷകർക്ക് ആധുനിക കാർഷിക സാങ്കേതികവിദ്യകളും ശാസ്ത്രീയ കൃഷിരീതികളും സംബന്ധിച്ച അറിവുകൾ ലഭ്യമാക്കുന്നതിനായി തേറമ്പം സെന്ററില് കൃഷിഭവൻ പ്രവർത്തിച്ചുവരുന്നു. കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ വിവിധ പദ്ധതികൾ, ജനകീയാസൂത്രണ പദ്ധതികൾ, സബ്സിഡികൾ, പരിശീലന പരിപാടികൾ എന്നിവ കർഷകരിലേക്ക് എത്തിക്കുന്നതിൽ കൃഷിഭവൻ പ്രധാന പങ്കുവഹിക്കുന്നു. കർഷകരുടെ ഉൽപ്പാദനക്ഷമതയും വരുമാനവും വർധിപ്പിക്കുന്നതിനും സുസ്ഥിര കാർഷിക വികസനം ഉറപ്പാക്കുന്നതിനുമായി വിവിധ സേവനങ്ങളും മാർഗനിർദേശങ്ങളും ഇവിടെ ലഭ്യമാക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- കൃഷി സഹായങ്ങൾ & സബ്സിഡി
- കർഷക ക്ഷേമ പദ്ധതികൾ
- കൃഷി വികസന പദ്ധതികൾ
- കർഷക രജിസ്ട്രേഷൻ
- കര്ഷക പെന്ഷന്
⏰ പ്രവര്ത്തനസമയം : രാവിലെ 10 മുതല് ഉച്ചയക്ക് 05 വരെ
📍 വിലാസം : കൃഷിഭവന് , തേറമ്പം, കുറിച്ചിക്കര പി ഒ 680685
☎ ഫോണ് : 9539145955
✉ ഇമെയില് : aomadakkathara@gmail.com
🌊🎣 ഫിഷറീസ് എക്സ്റ്റന്ഷന് ഓഫീസ്
മത്സ്യത്തൊഴിലാളികൾക്കും മത്സ്യകർഷകർക്കും സർക്കാർ പദ്ധതികളും സഹായങ്ങളും ലഭ്യമാക്കുന്ന പ്രധാന കേന്ദ്രമാണ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസ്. മത്സ്യബന്ധനം, മത്സ്യകൃഷി, ക്ഷേമ പദ്ധതികൾ , ജനകീയാസൂത്രണപദ്ധതികള് എന്നിവയിൽ സഹായം നൽകുന്നു.
⏰ പ്രവര്ത്തനസമയം : രാവിലെ 10 മുതല് ഉച്ചയക്ക് 05 വരെ
📍 വിലാസം : ഫിഷറീസ് എക്സ്റ്റന്ഷന് ഓഫീസ് , ഒല്ലൂക്കര
പിൻ : 680666
☎ ഫോണ് : 9495651846
✉ ഇമെയില് : peechimb@gmail.com
ഡയറി ഫാം ഇൻസ്ട്രക്ടർ ഓഫീസ് ഗ്രാമീണ ക്ഷീരവികസനത്തിനും പാലുത്പാദന വർധനവിനും സഹായിക്കുന്ന പ്രധാന സ്ഥാപനമാണ്. കർഷകരെയും ക്ഷീരകർഷകരെയും ശാസ്ത്രീയ ഡയറി ഫാമിംഗ് രീതികളിൽ പരിശീലിപ്പിക്കുകയും ആവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷ്യം.
ലഭിക്കുന്ന സേവനങ്ങൾ
- പരിശീലനം & ബോധവൽക്കരണം
- തീറ്റപുല് കൃഷി പ്രോത്സാഹനം
- ക്ഷീര സഹകരണ സംഘങ്ങളിലെ പാല് ഗുണനിലവാരം മെച്ചപ്പെടുത്തല്
- ക്ഷീര കര്ഷക സഹായകേന്ദ്രം
⏰ പ്രവര്ത്തനസമയം : രാവിലെ 10 മുതല് ഉച്ചയക്ക് 05 വരെ
📍 വിലാസം :
☎ ഫോണ് : 9746116686
✉ ഇമെയില് : desuollukkara@gmail.com
👶🏽🏡സംയോജിത ശിശു വികസന ഓഫീസ്
ICDS ശിശു–മാതൃ ക്ഷേമവും കുട്ടികളുടെ സമഗ്ര വികസനവും ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സർക്കാർ പദ്ധതിയാണ്. ഈ പദ്ധതിയുടെ സേവനങ്ങൾ നൽകുന്ന അടിസ്ഥാന യൂണിറ്റുകളായി പഞ്ചായത്തിൽ അങ്കണവാടികൾ പ്രവർത്തിക്കുന്നു. ആറ് വയസ്സിന് താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കൗമാരപ്രായത്തിലുള്ള പെൺകുട്ടികൾ, 15 മുതൽ 45 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ എന്നിവരാണ് ഈ പദ്ധതിയുടെ പ്രധാന ഗുണഭോക്താക്കൾ.
ലഭിക്കുന്ന സേവനങ്ങൾ
- അനുപൂരക പോഷകാഹാരം
- രോഗപ്രതിരോധ കുത്തിവയ്പ്പ്
- ആരോഗ്യ പരിശോധന
- പരാമര്ശ സേവനം
- സ്കൂള് പൂര്വ്വ അനൗപചാരിക വിദ്യാഭ്യാസം
- ആരോഗ്യ പോഷണ വിദ്യാഭ്യാസം
⏰ പ്രവര്ത്തനസമയം : രാവിലെ 10 മുതല് ഉച്ചയക്ക് 05 വരെ
📍 വിലാസം : ഐ സി ഡി എസ് ഓഫീസ് , മാടക്കത്തറ ഗ്രാമപഞ്ചായത്ത് ,
☎ ഫോണ് : 9288502502
✉ ഇമെയില് : icdsmadakkathara23@gmail.com
🏢 വില്ലേജ് എക്സ്റ്റന്ഷന് ഓഫീസ്
ഗ്രാമപഞ്ചായത്തിലെ വിവിധ വികസന–സേവന പ്രവർത്തനങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്ന പ്രധാന കേന്ദ്രമാണ്. ഭവനപദ്ധതികൾ, തൊഴിൽ പദ്ധതികൾ, സാമൂഹ്യ സുരക്ഷാ പദ്ധതികൾ നടപ്പിലാക്കുന്നു. വിവിധ സര്ക്കാര് പദ്ധതികളുടെ ഗുണഭോക്താക്കളെ കണ്ടെത്തൽ, അപേക്ഷാ പരിശോധന, ഫീൽഡ് സർവേ, റിപ്പോർട്ടിംഗ് എന്നീ ചുമതലകളും നിര്വ്വഹിക്കുന്നു.
ലഭിക്കുന്ന സേവനങ്ങൾ
- 🏠 ഭവന പദ്ധതികൾ (ലൈഫ്, PMAY)
- 💼 സ്വയംതൊഴിൽ & ഗ്രാമവികസന പദ്ധതികൾ
- 👷 തൊഴിലുറപ്പ് പദ്ധതി സേവനങ്ങൾ
- ♻️ ശുചിത്വം, മാലിന്യ സംസ്കരണം & ആരോഗ്യബോധവൽക്കരണം
- 👩👩👧👦 കുടുംബശ്രീ & വനിതാ ശാക്തീകരണ സഹായങ്ങൾ
- 🧓 സാമൂഹ്യസുരക്ഷാ പെൻഷൻ ഫീൽഡ് അന്വേഷണം
- 📄 സർട്ടിഫിക്കറ്റ് & റിപ്പോർട്ട് തയ്യാറാക്കൽ സഹായം
- 📊 സർവേകളും ഡാറ്റാ ശേഖരണ പ്രവർത്തനങ്ങളും
- 📝 ബി.പി.എൽ. അർഹത പരിശോധന
⏰ പ്രവര്ത്തനസമയം : രാവിലെ 10 മുതല് ഉച്ചയക്ക് 05 വരെ
📍 വിലാസം : വി ഇ ഒ ഓഫീസ് , മാടക്കത്തറ ഗ്രാമപഞ്ചായത്ത് ,
☎ ഫോണ് : 9496346952, 9544449694
📌 ഗുഗിള് മാപ്പില് കാണുക
✉ ഇമെയില് : veomadakathara@gmail.com