കാഴ്ചപ്പാടും ദൌത്യവും
സേവന പ്രദാനത്തിലും ദുരന്ത നിവാരണ പ്രവര്ത്തനങ്ങളിലും മാതൃകാപരമായി പ്രവര്ത്തനങ്ങള് നടത്തി മുന്നേറുന്നതിനും സേവനാവകാശികള്ക്ക് മാന്യതയും ആദരവും നല്കി നീതിയുക്തവും നിഷ്പക്ഷവുമായി സേവനം നല്കുന്നതിനും ജനാധിപത്യ രീതിയിലൂടെ ജനകീയ ഭരണ തുടര്ച്ചയായ മെച്ചപ്പെടുത്തലുകളിലൂടെ നിലനിര്ത്തി ജനസൌഹൃദകാര്യാലയം ആയി പ്രവര്ത്തിക്കുക എന്നതാണ് പഞ്ചായത്തിന്റെ നയം
സുസ്ഥിരമായ വികസന പ്രവർത്തനങ്ങളിലൂടെ ജനങ്ങളുടെ സാമൂഹിക സാമ്പത്തിക സാംസ്കാരിക ക്ഷേമം ഉറപ്പാക്കി സ്വയം പര്യാപ്തവും ഉയർന്ന ജീവിത നിലവാരമുള്ളതുമായ ഒരു ഗ്രാമീണ ജനതയെ സൃഷ്ടിക്കുക എന്നതാണ് പഞ്ചായത്തിൻ്റെ കാഴ്ച്ചപ്പാട്