അറിയിപ്പ്---- ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്, ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.. ലോക പരിസ്ഥിതി ദിനം - പ്രത്യേക ഗ്രാമസഭ - 2026 ജൂണ്‍ 5- രാവിലെ 11.00 ന് കെ കെ സുരേന്ദ്രന്‍ സ്മാരക ഹാള്‍
വാര്‍ത്തകള്‍

മാടക്കത്തറ ഗ്രാമപഞ്ചായത്തില്‍ മഴക്കാല രോഗ മുന്നൊരുക്ക പ്രവര്‍ത്തനത്തിന്‍റെ ഭാഗമായി അവലോകന യോഗം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. സണ്ണി ചെന്നിക്കര അദ്ധ്യക്ഷനായിരുന്നു. പഞ്ചായത്ത് പ്രദേശത്ത് കൊതുക് ജന്യ രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് അടിയന്തിര യോഗം കൂടിയത്. വാര്‍ഡ് തലത്തില്‍ വാര്‍ഡു തല ശുചിത്വ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഭവന സന്ദര്‍ശനം നടത്തി കൊതുക് നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് യോഗം തീരുമാനിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക, കൊതുക് വളരുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക, ശുദ്ധജലത്തിന്‍റെ ഗുണനിലവാരം ഉറപ്പാക്കുക, എന്നീ കാര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിന് എല്ലാവരും ശ്രദ്ധിക്കണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.വീടുകളില്‍ വളര്‍ത്തുമൃഗങ്ങള്‍ വളര്‍ത്തുന്നവര്‍, പന്നിഫാം, കോഴിഫാം എന്നിവ നടത്തുന്നവര്‍ ലൈസന്‍സ് എടുക്കേണ്ടതാണ്. പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി കൈകൊള്ളുന്നതാണ്. യോഗത്തില്‍ മാടക്കത്തറ FHC മെഡിക്കല്‍ ഓഫീസര്‍ ഡോ. അഷിത എന്‍ ബേബി, ഹെല്‍ത്ത് ഇന്‍പെക്ടര്‍ എം. അഭയകുമാര്‍ എന്നിവര്‍ ക്ലാസ്സ് എടുത്തു ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാര്‍ ശ്രീമതി രാജി ഗരീജ, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീ അശോകന്‍ ആലൂക്കല്‍, വികസനകാര്യ സ്റ്റാന്‍റിങ്ങ് ചെയര്‍പേഴ്സണ്‍ ശ്രീ കെ പി പ്രശാന്ത്, ക്ഷേമകാര്യ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ശ്രീമതി സാവിത്രി രാമചന്ദ്രന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ അരുണ്‍ ജോണ്‍ ടി എന്നിവര്‍ പ്രസംഗിച്ചു. യോഗത്തില്‍ പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ഹരിത കര്‍മ്മസേനാംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, അങ്കണവാടി പ്രവര്‍ത്തകര്‍, നേഴ്സറി ഉടമകള്‍, വിവിധ ഫാം ഉടമകള്‍ RRT പ്രവര്‍ത്തകര്‍, പഞ്ചായത്ത് , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ പങ്കെടുത്തു.