നിര്മ്മലം - ക്ലീന് മാടക്കത്തറ
October 16, 2026
നിർമ്മലം പുതുയുഗ ശുചിത്വ കേരളം മാലിന്യ പരിപാലന ക്യാമ്പായിന്റെ ഭാഗമായി പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളെയും മേഖലകളെയും ഏകോപിപ്പിച്ചുകൊണ്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നതാണ്
ആയതിന്റെ ഭാഗമായി താങ്കളുടെ സ്ഥാപനത്തിന്റെ പരിസരവും അനുബന്ധ പൊതുസ്ഥലങ്ങളും വൃത്തിയാക്കുന്നതിനായി ജീവനക്കാരുടെയും ബന്ധപ്പെട്ടവരുടെയും പങ്കാളിത്തത്തോടെ ഒരു ശുചീകരണ പ്രവർത്തനം സംഘടിപ്പിക്കേണ്ടതാണ്.
പ്രസ്തുത പ്രവർത്തനത്തിന്റെ ഭാഗമായി താഴെപ്പറയുന്ന കാര്യങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്.
സ്ഥാപനത്തിന്റെയും പരിസരത്തിന്റെയും സമഗ്രമായ ശുചീകരണം നടത്തുക.സ്ഥാപന പരിസരങ്ങളിൽ വലിച്ചെറിഞ്ഞിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ ശേഖരിച്ച് തരംതിരിച്ച് അംഗീകൃത സംവിധാനത്തിലൂടെ കൈമാറുക.
ജൈവമാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക.
സ്ഥാപന പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നതിനും കൊതുകുകളുടെ പ്രജനനത്തിനും ഇടയാക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.